Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചാരക്കേസ് പ്രതികളുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി- ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ടു പ്രതികളായവരുടെ അറസ്റ്റ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. പേട്ട സി.ഐ ആയിരുന്ന ഒന്നാം പ്രതി എസ്. വിജയന്‍, എസ്.ഐ ആയിരുന്ന രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത് എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്. കേസിലെ പതിനൊന്നാം പ്രതി ജയപ്രകാശിന്റെ അറസ്റ്റു തടഞ്ഞുകൊണ്ടു മുന്‍പു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ കാലാവധിയും രണ്ടാഴ്ചത്തേക്ക് നീട്ടി.  
അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ജാമ്യത്തില്‍ വിടണമെന്നും പ്രതികള്‍ കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുകയാണ് ചെയ്തതെന്നാണ് പ്രതികളുടെ പ്രധാന വാദം. ജസ്റ്റിസ് അശോക് മേനോനാണ് ഹരജി പരിഗണിച്ചത്.

 

 

 

Latest News