Sorry, you need to enable JavaScript to visit this website.

സൂപ്പർ താരം ആലിയ ഭട്ട് ഡ്യൂറോ ഫ്‌ളെക്‌സ് ബ്രാൻഡ് അംബാസഡർ

ഇന്ത്യയിലെ മുൻനിര സ്ലീപ്പ് സൊലൂഷൻസ് സേവന ദാതാക്കളായ ഡ്യൂറോഫ്‌ളെക്‌സ് സൂപ്പർ താരവും യൂത്ത് ഐക്കണുമായ ആലിയ ഭട്ടിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി നൂതന ഉൽപന്നങ്ങളിലൂടെ വലിയ വളർച്ചയാണ് ഡ്യൂറോ ഫ്‌ളെക്‌സ് കൈവരിച്ചത്. പ്രതിസന്ധി നിറഞ്ഞ മഹാമാരിക്കാലത്തും ഡ്യൂറോഫ്‌ളെക്‌സിനെ വളർച്ചയിലേക്ക് നയിച്ചത് വിശ്വാസ്യതയാണ്. വളർച്ചയുടെ അടുത്ത ഘട്ടം എന്ന നിലയിൽ സാന്നിധ്യം ദേശീയ തലത്തിൽ കൂടുതൽ വിപുലവും പ്രസക്തവുമാക്കാൻ കമ്പനി സമഗ്രമായ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആലിയ ഭട്ടിന്റെ നിയമനം. 


ഇന്ത്യക്ക് നല്ല ഉറക്കം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ദശാബ്ദങ്ങൾക്ക് മുമ്പ് യശ്ശഃശരീരനായ പി.സി. മാത്യുവിന്റെ നേതൃത്വത്തിലാണ് ആലപ്പുഴയിൽ ഡ്യൂറോഫ്‌ളെക്‌സ് എന്ന കിടക്ക നിർമാണ സംരംഭം പ്രവർത്തനമാരംഭിച്ചത്. കേരളത്തിന്റെ അഭിമാനവും കേരളത്തിന്റെ തനത് ഉൽപന്നത്തിലൂടെ രാജ്യം മുഴുവൻ ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഡ്യൂറോ ഫ്‌ളെക്‌സ് ഡയറക്ടർ ജേക്കബ് ജോർജ് പറഞ്ഞു. കേരളത്തിൽ വലിയ പ്രചാരമുള്ള ഡ്യൂറോഫ്‌ളെക്‌സിന്റെ ബ്രാൻഡ് എക്‌സ്പീരിയൻസ് സെന്ററുകൾ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ആരംഭിച്ചുകൊണ്ട് സാന്നിധ്യം കൂടുതൽ ശക്തമാക്കും. ഓണത്തിനായി മൾട്ടിചാനൽ കാമ്പയിനും ബ്രാൻഡ് തയാറാക്കി വരികയാണ്.

 

Latest News