VIDEO - ഞെട്ടിക്കുന്ന രംഗം; റിയാദിൽ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ബാലനെ തള്ളിയിട്ടു

ബാലനെ മലവെള്ളപ്പാച്ചിലിലേക്ക് തള്ളിയിടുന്നു.

റിയാദ് - കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ബാലനെ ഉന്തിതള്ളിയിട്ട സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തുന്നു. യുവാവാണ് ബാലനെ മലവെള്ളപ്പാച്ചിലിലേക്ക് തള്ളിയിട്ടത്. ഈ യുവാവും മറ്റൊരു യുവാവും ചേർന്ന് ബാലനെ പിന്നീട് രക്ഷപ്പെടുത്തി. കുത്തിയൊലിക്കുന്ന വെള്ളത്തിൽ വീണ ബാലൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 
ഇതിന്റെ ദൃശ്യങ്ങൾ ഇവരുടെ കൂട്ടാളി ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ സഹിതം സൗദി വനിതകളിൽ ഒരാൾ ഗാർഹിക പീഡന പരാതി കേന്ദ്രത്തിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ കൈമാറാൻ പരാതിക്കാരിയോട് ഗാർഹിക പീഡന പരാതി കേന്ദ്രം നിർദേശിച്ചു.

Latest News