Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസം-മിസോറാം അതിര്‍ത്തിയില്‍ വെടിവെപ്പ്; പിന്നാലെ മുഖ്യമന്ത്രിമാരുടെ വാക്‌പോരും

ഗുവാഹത്തി- അസം, മിസോറാം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ പുതിയ സംഘര്‍ഷം. അതിര്‍ത്തി മേഖലയില്‍ വെടിവെപ്പ് നടന്നതായി റിപോര്‍ട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരുമായി ഷില്ലോങില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി രണ്ടു ദിവസം പിന്നിടുമ്പോഴാണ് പുതിയ സംഘര്‍ഷം. അസമിലെ കചാര്‍ ജില്ലയിലും മിസോറോമിലെ കൊലാസിബ് ജില്ലയിലുമായുള്ള അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. സര്‍ക്കാര്‍ വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ക്കു നേരേയും ആക്രമണമുണ്ടായി.

സംഭവങ്ങളെ തുടര്‍ന്ന് അക്രമങ്ങളുടെ വിഡിയോ പങ്ക് മിസോറാം, അസം മുഖ്യമന്ത്രിമാരും ട്വിറ്റര്‍ വാക്‌പോരുണ്ടായി. അമിത് ഷായെ ടാഗ് ചെയ്തായിരുന്നു ഇരുവരുടേയും ട്വീറ്റ്. ഈ അവസനാപിക്കാന്‍ ഉടനടി നടപടി വേണെന്നും മിസോറാം മുഖ്യമന്ത്രി സോറാംതംഗ ആവശ്യപ്പെട്ടു. ഗുണ്ടകളും അക്രമികളും നിരപരാധികളെ തടഞ്ഞുവെച്ച് മര്‍ദിക്കുകയാണെന്ന് അസം പോലീസിനേയും ജില്ലാ ഭരണകൂടത്തേയും ടാഗ് ചെയ്ത് മിസോറാം മുഖ്യമന്ത്രി ട്വിറ്റ് ചെയ്തു. 

മിസോറാമിലെ കൊലാസിബ് എസ്പി ഞങ്ങളുടെ പോസ്റ്റില്‍ നിന്ന് പിന്മാറാണ് ആവശ്യപ്പെടുന്നത്. പിന്മാറിയാലെ ജനം സംഘര്‍ഷം അവസാനിപ്പിക്കൂ എന്ന് പറുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ ചോദിച്ചു. മിസോറാം മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസമിലെ കചാര്‍, ഹൈലാകണ്ടി, കരിംഗഞ്ച് ജില്ലകള്‍ മിസോറാമിലെ ഐസോള്‍, കോലാസിബ്, മാമിത് ജില്ലകളുമായി 164.6 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ മേഖലകളില്‍ വര്‍ഷങ്ങളായി ഇടക്കിടെ അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷവും ഉണ്ടാകാറുണ്ട്. കഴിഞ്ഞ മാസം ഇരു സംസ്ഥാനങ്ങളുടേയും സുരക്ഷാ സേന പരസ്പരം നുഴഞ്ഞു കയറ്റം ആരോപിച്ചിരുന്നു. 

Latest News