പാലക്കാട്ട്  വൻ ബാങ്ക് കവർച്ച, ലോക്കർ  കുത്തിത്തുറന്ന്  ഏഴ് കിലോ സ്വർണം അപഹരിച്ചു

പാലക്കാട്- ബാങ്ക് കുത്തിത്തുറന്ന് കവർച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്‌ട്രോംഗ് റൂമിന്റെ അഴികൾ മുറിച്ച് മാറ്റുകയായിരുന്നു. ബാങ്കിൽ സിസിടിവി ഉണ്ടായിരുന്നുവെങ്കിലും അതിൽ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധന ശേഷമേ പറയാനാകൂവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്ക് അടച്ചു പോയതായിരുന്നു. ശനിയും ഞായറും ലോക്ക് ഡൗണായതിനാൽ ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നതായി തിരിച്ചറിഞ്ഞത്. ലോക്കറിൽ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളെല്ലാം കവർച്ചക്കാർ കൊണ്ട് പോയെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
 

Latest News