കാര്‍ഷിക നിയമം; ദല്‍ഹി നഗരത്തിലൂടെ ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധി 

ന്യൂദല്‍ഹി- ദല്‍ഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കര്‍ഷക നിയമങ്ങള്‍ക്ക് എതിരായാണ് രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം. രാവിലെ പാര്‍ലമെന്റിലേക്ക് എത്താന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്ടര്‍ ഓടിച്ച് ദല്‍ഹി  നഗരത്തിലൂടെ പാര്‍ലമെന്റിന് സമീപത്ത് എത്തിയത്.തീര്‍ത്തും നാടകീയമായി സംഘടിപ്പിച്ച ഈ പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാര്‍ക്ക് വേണ്ടിയും അതിധനികര്‍ക്ക് വേണ്ടിയുമാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. 
 

Latest News