പോലീസിലെ മനുഷ്യത്വം; വൈറലായി ഈ ചിത്രം

എല്ലാം അരിയ്ക്ക് വേണ്ടി... വൃദ്ധന്റെ കൈയിൽ നിന്ന് റോഡിൽ വീണ അരി പോലീസുകാരൻ വാരി സഞ്ചിയിലിട്ടു കൊടുക്കുന്നു. 

വടകര- പോലീസിലെ മനുഷ്യത്വരംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു വൃദ്ധന്റെ കൈയിൽ നിന്ന് സഞ്ചേി താഴെ വീണ് അരി റോഡിൽ ചിതറിയപ്പോൾ പോലീസുകാരനെത്തി അരി വാരി സഞ്ചിയിലിട്ട് നൽകുകയായിരുന്നു. വടകര ട്രാഫിക് സ്റ്റേഷനിലെ ഡ്രൈവർഎസ് സി.പി.ഒ പ്രദീപനാണ് മനുഷ്യത്വ മുഖം കാണിച്ചത്. വൃദ്ധൻ ഒരിക്കലും പോലീസുകാരനെത്തി സഹായിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പോലീസുകാരന്റെ വീടിനായിരുന്നു കുറച്ച് മുമ്പ് ആരോ പെട്രോൾ ബോംബെറിഞ്ഞ് കിണർ മലിനമാക്കിയത്.
 

Latest News