മുഹറം ഒന്നുമുതൽ വിദേശങ്ങളിൽനിന്നുള്ളവർക്കും ഉംറക്ക് അനുമതി

മക്ക- മുഹറം മുതൽ വിദേശങ്ങളിൽനിന്നുള്ളവർക്കും ഉംറ പെർമിറ്റ് അനുവദിച്ച് തുടങ്ങുമെന്ന് സൗദി പ്രഖ്യാപനം. മുഹറം ഒന്നു മുതലാണ് ഉംറ അനുവദിക്കുക. അതേസമയം, ഇന്ത്യ അടക്കം 9 രാജ്യങ്ങളിൽനിന്നുള്ളവർക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ലെബനോണ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നേരിട്ട് വരാൻ അനുമതിയില്ലാത്തത്. ഈ രാജ്യങ്ങളിൽനിന്നുള്ളവർ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങണം. പതിനെട്ട് വയസിന് മുകളിലുള്ള വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്കെല്ലാം പ്രവേശനം അനുവദിക്കും.

 

 

Latest News