ഹിമാചലില്‍ മണ്ണിടിഞ്ഞ് ഒന്‍പത് മരണം, നിരവധി വാഹനങ്ങള്‍ തകര്‍ന്നു

ഷിംല- ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിഞ്ഞ് അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് കൂറ്റന്‍ പാറകള്‍ വീഴുകയായിരുന്നു. മലയുടെ മുകളില്‍നിന്ന് പാറക്കഷ്ണങ്ങള്‍ വീണ് പാലം തകര്‍ന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. മലയുടെ മുകളില്‍നിന്ന് പതിച്ച വലിയ പാറകഷ്ണങ്ങള്‍ വീണ് നിരവധി വാഹനങ്ങളും തകര്‍ന്നു.
ഇന്തോ-ടിബറ്റന്‍ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. സ്ഥലത്ത് ഡോക്ടര്‍മാരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഏതാനും ദിവസമായി ഹിമാചലില്‍ കനത്ത മഴയാണ്.

 

 

Tags

Latest News