ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പരാതി പ്രളയം

ആലപ്പുഴ - മുന്‍മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴ പാര്‍ട്ടിയില്‍ പരാതി പ്രളയം. അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും കമ്മീഷനു മുന്നില്‍ എത്തി. മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം അടക്കം പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

സുധാകരന്‍ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നുമാണ് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ചില രേഖകളും തെളിവുകളും കമ്മീഷനു മുന്നില്‍ ഇദ്ദേഹം ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍നിന്ന് കമ്മീഷനു മുന്നില്‍ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാട് എടുത്തു. സജി ചെറിയാന്‍, എ.എം ആരിഫ് എന്നിവര്‍ അടക്കമുള്ളവര്‍ സ്ഥലം എം.എല്‍.എ എച്ച്. സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മീഷനാണ് അന്വേഷിക്കുന്നത്. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് നല്‍കും.

 

 

Latest News