Sorry, you need to enable JavaScript to visit this website.

ചാലിയാറിനു സമീപം തലയോട്ടി കണ്ടെത്തി; ഒഴുകിവന്നതാണോയെന്ന് സംശയം

 മലപ്പുറം- എടവണ്ണ ചാലിയാര്‍ പുഴയ്ക്ക് സമീപം മുണ്ടേങ്ങര  കൊളപ്പാട് കടവിനടുത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ എടവണ്ണ  പോലീസെത്തി പരിശോധന നടത്തി.  

  തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. പരിസരപ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും  മറ്റു അവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

 കനത്ത മഴ കാരണം കഴിഞ്ഞ നാല് ദിവസമായി ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്.
നിലമ്പൂര്‍ ഭാഗത്തുനിന്നും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു വന്നതാണോ എന്നും സംശയിക്കുന്നു. 

Latest News