ദളിതരായ അച്ഛനേയും മകനേയും ആള്‍ക്കൂട്ടം തല്ലിച്ചതച്ച് മൂത്രം കുടിപ്പിച്ചു

ജയ്പൂര്‍- രാജസ്ഥാനിലെ ബാര്‍മറില്‍ കടയില്‍ വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനിടെ ദളിതരായ അച്ഛനേയും മകനേയും 15 പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ജാതിയുടെ പേരില്‍ കടുത്ത അധിക്ഷേപം നടത്തിയായിരുന്നു മര്‍ദനം. റായ്ചന്ദ് മെഗ്‌വാള്‍ മകന്‍ രമേശ് എന്നിവരാണ് മര്‍ദനത്തിന് ഇരകളായത്. മര്‍ദനത്തില്‍ റായ്ചന്ദിന്റെ ഒരു പല്ലും നഷ്ടമായി. തലയ്ക്കും പരിക്കേറ്റു. റായ്ചന്ദിനെയാണ് അക്രമികള്‍ ബലപ്രയോഗത്തിലൂടെ മൂത്രം കുടിപ്പിച്ചത്. രമേശിന്റെ കാലും അക്രമികള്‍ അടിച്ചൊടിച്ചു. പരിക്കേറ്റ ഇരുവരേയും ബാര്‍മറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയാണ്. പ്രതികളെല്ലാം ഒളിവിലാണ്. മുന്‍കാല ശത്രുതയാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
 

Latest News