കൊല്ലം- വീട്ടിലെ അലമാരയിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. നീരാവിൽ ലിയോൺ ആഞ്ജലീന ഡെയിലിൽ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വായാഴ്ചയാണ് ഇവർ വീട്ടിൽ അവശനിലയിൽ കഴിയുന്നുവെന്ന വിവരം പാലിയേറ്റീവ് നഴ്‌സ് മാർഗ്രറ്റ് അഞ്ചാലംമൂട് പോലീസിൽ അറിയിച്ചത്. തുടർന്ന് വീട്ടിലെത്തിയ പോലീസ് ഇവരെ വാതിൽ ഇല്ലാത്ത അലമാരയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ഭർത്താവ് മറ്റൊരു വീട്ടിലാണ് താമസം.






