Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പിൽനിന്ന് പെഗാസസ് ചോർത്തിയത് 1400 ഫോൺ കോളുകൾ

വാഷിംഗ്ടൺ- ലോകത്തുടനീളമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരടക്കം 1400 പേരുടെ ഫോൺ കോളുകൾ 2019-ൽ പെഗാസസ് ആക്രമണത്തിന് ഇരയായിരുന്നുവെന്ന് വാട്‌സാപ്പ് സി.ഇ.ഒ വിൽ കാത്ത്കാർട്ട്. അമേരിക്കൻ സർക്കാറുമായി ബന്ധം പുലർത്തുന്ന ഉന്നത പദവികളിൽ ഇരിക്കുന്നവരുടെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയതായി സി.ഇ.ഒ സ്ഥിരീകരിച്ചു. 2019-ൽ വാട്‌സാപ്പ് പെഗാസസിനെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങളുമായി ചേർന്നു നിൽക്കുന്നതാണ് ഇപ്പോൾ ഫോർബിഡൺ സ്‌റ്റോറീസ് പുറത്തുവിട്ട കാര്യങ്ങളെന്നാണ് വാട്‌സാപ്പ് സി.ഇ.ഒ വ്യക്തമാക്കുന്നു. ഇന്റർനെറ്റിലെ സുരക്ഷ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്താനുള്ള മുന്നറിയിപ്പാണ് ഇതെന്നും വാട്‌സാപ്പ് സി.ഇ.ഒ വ്യക്തമാക്കി.
 

Latest News