Sorry, you need to enable JavaScript to visit this website.

കാബുളിലെ ഇന്ത്യന്‍ എംബസിയില്‍ റോക്കറ്റ് പതിച്ചു; ആളപായമില്ല

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്കു നേരെ റോക്കറ്റാക്രമണം. എംബസി വളപ്പിലാണ് റോക്കറ്റ് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എംബസി വളപ്പിലെ ഒരു കെട്ടിടത്തിന് നിസ്സാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഫ്ഗാന്‍ തലസ്ഥാന നഗരിയിലെ അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ എംബസിയെ ലക്ഷ്യം വെച്ചുള്ള റോക്കറ്റ് ആക്രമണമായിരുന്നോ ഇതെന്ന് വ്യക്തമല്ല.

 

Latest News