Sorry, you need to enable JavaScript to visit this website.

ഈ പതിനൊന്ന് വിഭാഗക്കാർക്ക് ചികിത്സയിൽ സൗദികളുടെ തുല്യാവകാശം

റിയാദ് - ആരോഗ്യ പരിചരണവും ചികിത്സയുമായും ബന്ധപ്പെട്ട് 11 വിഭാഗം വിദേശികൾക്ക് സൗദികൾക്ക് തുല്യമായ അവകാശം ലഭിക്കുമെന്ന് യൂനിഫൈഡ് നാഷണൽ പ്ലാറ്റ്‌ഫോം അറിയിച്ചു. സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർ, വിദേശികളുമായുള്ള വിവാഹ ബന്ധങ്ങളിൽ സൗദി വിനിതകൾക്ക് പിറന്ന മക്കൾ, സൗദി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാർ, വീട്ടുജോലിക്കാർ, സർക്കാർ ചെലവിൽ ചികിത്സാ സേവനം വ്യവസ്ഥ ചെയ്യുന്ന തൊഴിൽ കരാർ ഒപ്പുവെച്ച സർക്കാർ വകുപ്പ് ജീവനക്കാർ, നിയമാനുസൃത ഇഖാമയുള്ള ക്ഷയരോഗികൾ, തടവുകാർ, നജ്‌റാനിലും ദക്ഷിണ, പശ്ചിമ സൗദിയിലും കഴിയുന്ന യെമൻ ഗോത്രക്കാർ, സാമൂഹിക അഭയ കേന്ദ്രങ്ങളിൽ കഴിയുന്ന വയോജനങ്ങൾ-അനാഥകൾ-വികലാംഗർ, എയിഡ്‌സ് രോഗികൾ, ഹജ്, ഉംറ തീർഥാടകരിൽ പെട്ട രോഗികൾ എന്നീ 11 വിഭാഗങ്ങളിൽ പെട്ടവരെയാണ് സൗദി പൗരന്മാരെ പോലെ പരിഗണിച്ച് സർക്കാർ ആശുപത്രികളിൾ ആരോഗ്യ പരിചരണ, ചികിത്സാ സേവനങ്ങൾ നൽകുക. 
രോഗിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ സാഹചര്യങ്ങളിൽ സർക്കാർ ആശുപത്രികളിൽ സ്വദേശി, വിദേശി വിത്യാസമില്ലാതെ ചികിത്സ ലഭിക്കും. അത്യാഹിത വിഭാഗങ്ങളിൽ എത്തിക്കുന്ന, വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർ, അഗ്നിബാധയിൽ പൊള്ളലേൽക്കുന്നവർ, ശ്വാസംമുട്ടി ജീവൻ അപകടത്തിയാകുന്നവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കെല്ലാം സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ മാനുഷിക പരിഗണന മാത്രമാണ് ചികിത്സ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവലംബിക്കുക. അടിയന്തിര ചികിത്സയും വിദഗ്ധ ചികിത്സയും ആവശ്യമായ രോഗികളെയും വേർപ്പെടുത്തൽ ശസ്ത്രക്രിയ അനിവാര്യാമയ സയാമിസ് ഇരട്ടകളെയും വിദേശങ്ങളിൽ നിന്ന് സൗദി അറേബ്യ സ്വീകരിക്കുന്നുണ്ട്.
 

Latest News