സ്വര്‍ണക്കടത്ത് കേസില്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- ദല്‍ഹി വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയ കേസില്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലെ നാലു ജീവനക്കാരും മൂന്ന് യാത്രക്കാരുമടക്കം ഏഴു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രണ്ട് യാത്രക്കാരെ സ്വര്‍ണവുമായി പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു യാത്രക്കാരനും വിമാനത്തിലെ നാലു ജീവനക്കാരും വലയിലായത്. ഇവര്‍ക്കെല്ലാം സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് പറയുന്നു.

Latest News