Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുധാകരനെതിരെ സി.പി.എം സമിതി തെളിവെടുപ്പ് തുടങ്ങി

ആലപ്പുഴ- അമ്പലപ്പുഴ തെരഞ്ഞെടുപ്പില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി ജി. സുധാകരനെതിരെ അന്വേഷണം നടത്താന്‍ സി.പി.എം നിയോഗിച്ച രണ്ടംഗ സമിതി ആലപ്പുഴയിലെത്തി തെളിവെടുപ്പ് തുടങ്ങി. എളമരം കരീമും കെ.ജെ തോമസുമാണ് സമിതിയില്‍. അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം ഉള്‍പ്പെടെയുള്ളവരെയും തെളിവെടുപ്പിന് വിളിച്ചിട്ടുണ്ട്.

രാവിലെ ആലപ്പുഴ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ തെളിവെടുപ്പിന് ആദ്യമെത്തിയത് മുന്‍ മന്ത്രി ജി സുധാകരന്‍ തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ പ്രവര്‍ത്തന വീഴ്ചയുണ്ടായി എന്ന ആരോപണമാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. എഴുതിത്തയാറാക്കിയ കാര്യങ്ങള്‍ സുധാകരന്‍ അന്വേഷണ കമ്മീഷന് മുമ്പാകെ കൈമാറിയതായി അറിയുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച
എച്ച്. സലാമാണ് ജി. സുധാകരനെതിരെ ആരോപണം ഉന്നയിച്ചത്.
അമ്പലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി, പാര്‍ട്ടി ഏരിയ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും തെളിവെടുപ്പിന് വിളിച്ചിട്ടുണ്ട്.

 

Latest News