ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബിജെപി യോഗത്തില്‍ പങ്കെടുത്തത് വിവാദമായി

ന്യൂദല്‍ഹി- മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി വിളിച്ചു ചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തത് എന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.  
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയില്‍ പാര്‍ട്ടി യോഗം ചേര്‍ന്നത്.
ആര്‍എസ്എസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഡോവലും യോഗത്തില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെങ്കില്‍ ഗുരുതരമായ ചട്ട ലംഘനമാണെന്ന് സിപിഎം വ്യക്തമാക്കി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

 

Latest News