Sorry, you need to enable JavaScript to visit this website.

വിയ്യൂര്‍ ജയിലില്‍ തടവുകാരന്‍ കുഴഞ്ഞു വീണു മരിച്ചു

തൃശൂര്‍ -  വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. കൊലക്കേസില്‍ പെട്ട് റിമാന്‍ഡിലായിരുന്ന ഫോര്‍ട്ടുകൊച്ചി  കുരുവിക്കാടന്‍ അനൂപ് (40) ആണ് മരിച്ചത്. 2019 ഡിസംബര്‍ മുതല്‍ ഇയാള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനാണ്.  ഉച്ചയ്ക്ക് ഒന്നരയോടെ കുഴഞ്ഞുവീണ അനൂപിനെ ജയില്‍ അധികൃതര്‍ ജില്ല ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിയ്യൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ബന്ധുക്കളെത്തിയതിനു ശേഷം മൃതദേഹം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.

 

 

Latest News