വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദര്‍ശനം, പ്രതി അറസ്റ്റില്‍

പരിയാരം- പരിയാരം മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് സമീപം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സ്ഥിരമായി നഗ്‌നതാ പ്രദര്‍ശനം നടത്തുന്നയാള്‍ അറസ്റ്റില്‍.
തളിപ്പറമ്പ് ചിറവക്ക് സ്വദേശി പി.എം.സുനിലി(47) നേയാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ രൂപ മധുസൂതനന്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ വനിത ഹോസ്റ്റലിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഹോസ്റ്റലിന് മുന്നില്‍ പല തവണയായി സംഭവം നടന്നതോടെ വിദ്യാര്‍ത്ഥിനികള്‍ എടുത്ത ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മനോവൈകല്യമുള്ള ഇയാള്‍ നേരത്തെ പയ്യന്നൂരിലും പയ്യാമ്പലത്തും നഗ്‌നത പ്രദര്‍ശനം നടത്തിയതിനും വീടുകളില്‍ കിടപ്പറകളില്‍ ഒളിഞ്ഞു നോക്കിയതിനും പിടിയിലായിരുന്നു.
                     

 

 

Latest News