വധഭീഷണി കത്ത് സിബിഐ അന്വേഷിക്കണം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം- വധഭീഷണി ഊമക്കത്തിലൂടെ ലഭിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറണമെന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.പോലീസ് അന്വേഷണത്തില്‍ തനിക്ക് തൃപ്തിയില്ല. പൊലീസ് അന്വേഷിച്ചാല്‍ കേസില്‍ പുരോഗതിയുണ്ടാകില്ല. ഭീഷണിക്കത്ത് സംബന്ധിച്ച് കോട്ടയം വെസ്റ്റ് പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അതിനാല്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്.
 

Latest News