Sorry, you need to enable JavaScript to visit this website.

അതിതീവ്രമഴ: കേരളത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച്  അലര്‍ട്ട്, ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം- കേരളത്തില്‍  അതിതീവ്രമഴ. ഇതേത്തുടര്‍ന്ന് ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 204,4 മില്ലിമീറ്റര്‍ വരെ മഴലഭിക്കാനാണ് സാധ്യത. ഇന്ന് ബാക്കിജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഇന്ന് രൂപപ്പെടും. ഉയര്‍ന്ന തിരമാലകള്‍ക്കും മണിക്കൂറില്‍ 50കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുള്ളതിനാല്‍ ഈ മാസം 25വരെ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
 

Latest News