Sorry, you need to enable JavaScript to visit this website.

സി.ബി.ഐ മുൻ മേധാവി അലോക് വർമയുടെ ഫോണും ചോർത്തി

ന്യൂദൽഹി- സി.ബി.ഐ മുൻ മേധാവി അലോക് വർമയുടെയും ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി വെളിപ്പെടുത്തൽ. സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കം ചെയ്തതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് ഫോൺ ചാര സോഫ്റ്റ്‌വയർ ഉപയോഗിച്ച് നിരീക്ഷിക്കാൻ ആരംഭിച്ചത്. ദേശീയ മാധ്യമമായ ദ വയറാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. സർവീസ് അവസാനിക്കാൻ മൂന്നുമാസം മാത്രം ബാക്കിനിൽക്കെയാണ് അലോകിനെ സി.ബി.ഐ തലപ്പത്തു നിന്ന് മാറ്റിയത്. നീക്കുന്നത്. സി.ബി.ഐ തലപ്പത്തെ ഉദ്യോഗസ്ഥരായ അലോക് വർമ്മയും രാകേഷ് അസ്താനയും തമ്മിലുള്ള അധികാര തർക്കമായിരുന്നു ഇതിന് കാരണം.
 

Latest News