ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി-ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന കുന്തളംപാറ പരിക്കാനിവിള സുരേഷിന്റെ ഏക മകള്‍ ശാലു (14) ആണ് മരിച്ചത്. കട്ടപ്പനയില്‍ വ്യാപാരിയാണ് സുരേഷ്. ഉച്ച ഭക്ഷണവുമായി ശാലുവിന്റെ അമ്മ കട്ടപ്പനക്ക് പോയി തിരികെയെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ വീടിന്റെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.  കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പോലിസ് അന്വേഷണം ആരംഭിച്ചു.
ചിത്രം-ശാലു

 

Latest News