അയല്‍വാസിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

ഇടുക്കി-അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച മധ്യവയസ്‌കനെ കഞ്ഞിക്കുഴി പോലിസ് അറസ്റ്റ് ചെയ്തു. മക്കുവള്ളി, കൈതപ്പാറ, കുടിയിരിപ്പില്‍ മാത്യുവിനെയാണ് അറസ്റ്റുചെയ്തത്.  കഴിഞ്ഞ ദിവസം വീട്ടില്‍ തനിച്ചായിരുന്ന വീട്ടമ്മയെ അയല്‍വാസി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മാത്യുവിനെ കഞ്ഞിക്കുഴി പോലിസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കഞ്ഞിക്കുഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാം ജോസിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ജോജോ മാത്യു, എ എസ് ഐമാരായ വിജേഷ്, അജി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
 

 

Latest News