ഓ​സ്ട്രേ​ലി​യ​യി​ൽ കാറപകടം, മലയാളി യുവതിയും മകനും മരിച്ചു

ചാലക്കുടി- ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അമ്മയും മകനും മരിച്ചു. ചാ​ല​ക്കു​ടി പോ​ട്ട സ്വ​ദേ​ശി ചു​ള്ളി​യാ​ട​ന്‍ ബി​ബി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഭാ​ര്യ ലോ​ട്സി(35)​യും ഇ‍​ള​യ ആ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്യു​വു​മ്പാ​യി​ലാണ് അപകടം. സി​ഡ്നി​ക്ക​ടു​ത്ത് ഓ​റ​ഞ്ചി​ല്‍ നി​ന്നു ബ്രി​സ്‌​ബേ​നി​ലേ​ക്കു യാ​ത്ര ചെ​യ്യ​വേ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ബി​ബി​നേ​യും മ​റ്റു കു​ട്ടി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​ബി​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും കു​ട്ടി​ക​ള്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

Latest News