Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച നിലയില്‍

കൊല്ലം- ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയന്‍പിള്ള (56) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ആയൂരില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ക്യാബിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തില്‍ ഒട്ടേറെ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ക്യാബിന് സമീപവും ചോര തളംകെട്ടികിടക്കുന്നുണ്ട്. പരിസരവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ചടയമംഗലം പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.മോഷ്ടാക്കള്‍ ലോറി െ്രെഡവറെ അപായപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ചടയമംഗലം പോലീസ് പറഞ്ഞു.
 


 

Latest News