Sorry, you need to enable JavaScript to visit this website.

ജിദ്ദയിലേക്കും തായിഫിലേക്കും  സൗദിയയില്‍  ടിക്കറ്റെടുത്താൽ  ഉംറ പെർമിറ്റ്

റിയാദ്- കമ്പനിയുടെ വെബ്സൈറ്റ് വഴി ജിദ്ദ, തായിഫ് എന്നിവിടങ്ങളിലേക്ക് ടിക്കറ്റെ ടുത്താൽ ഉംറ പെർമിറ്റ് ലഭിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. ഈ മാസം 25 മുതലാണ് ഈ സൗകര്യം നിലവിൽ വരിക. ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ യാത്രക്കാരൻ ഉംറയ്ക്ക് അർഹനാണോ എന്ന് ഹജ് ഉംറ മന്ത്രാലയം പരിശോധിക്കും. തവക്കൽനാ, ഇ അതമർനാ എന്നീ ആപ്പുകളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറാണ് ടിക്കറ്റ് ബുക്ക് ചെയ്യു മ്പോൾ നൽകേണ്ടത്, ടിക്കറ്റെടുക്കുന്നതോടെ തവക്കൽ നായിലും ഇ അതമർനായി ലും ഉംറ പെർമിറ്റ് തെളിയും. മൊബൈലിൽ സന്ദേശവുമെത്തും.

Latest News