പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി യെദ്യൂരപ്പ, പ്രതിഷേധിക്കരുതെന്ന് അണികള്‍ക്ക് ഉപദേശം

ബംഗലൂരു- സ്ഥാനമൊഴിയാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപദേശമെന്ന രൂപേണ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ. പ്രതിഷേധത്തിലും അച്ചടക്കലംഘനത്തിലും മുഴുകരുതെന്നാണ് അണികള്‍ക്ക് അദ്ദേഹം നല്‍കുന്ന ഉപദേശം. ട്വിറ്ററിലൂടെയാണ് യെദ്യൂരപ്പ ഈ ഉപദേശം നല്‍കിയത്.
ഏതാനും ദിവസമായി എം.എല്‍.എമാരേയും നേതാക്കളെയും തനിക്ക് ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമമാണ് യെദ്യൂരപ്പ നടത്തുന്നത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സ്ഥാനമൊഴിയില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. തന്റെ മക്കള്‍ക്ക് ഉചിതമായ പദവിയാണ് ആവശ്യം. എന്നാല്‍ പാര്‍ട്ടി ഇതിന് പൂര്‍ണമായും വഴങ്ങിയിട്ടില്ലെന്നാണ് സൂചന.

 

Latest News