സൗദി പൗരന്മാർ ഇന്തോനേഷ്യയിലേക്ക് പോകരുത്, ആ രാജ്യത്തുള്ളവർ ഉടൻ മടങ്ങിയെത്തണം

റിയാദ് - സൗദി പൗരന്മാർ നേരിട്ടും അല്ലാതെയും ഇന്തോനേഷ്യയിലേക്ക് യാത്ര പോകുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കി. കൊറോണ വ്യാപനം നിയന്ത്രണ വിധേയമാകുന്നതു വരെയാണ് സ്വദേശികളുടെ ഇന്തോനേഷ്യൻ യാത്ര വിലക്കിയിരിക്കുന്നത്. ഇന്തോനേഷ്യയിൽ കൊറോണ വ്യാപനം തുടരുന്നതിന്റെയും വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിലവിൽ ഇന്തോനേഷ്യയിലുള്ള സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വൈറസ് വ്യാപനമുള്ള പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും മുഴുവൻ മുൻകരുതൽ നടപടികളും പാലിക്കണമെന്നും ഉടൻ സൗദിയിലേക്ക് മടങ്ങണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
 

Latest News