Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

ബിഗ് ബാഷ് മൂന്നാം സീസൺ:  തൗബ ഫൈറ്റേഴ്‌സ് ജേതാക്കൾ

ജിദ്ദയിൽ നടന്ന ഫ്രൈഡേ ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസണിൽ ജേതാക്കളായ തൗബ ഫൈറ്റേഴ്‌സ് ട്രോഫിയുമായി 

ജിദ്ദ- മൂന്ന് മാസത്തോളം ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഹരമായി മാറിയ വെള്ളിയാഴ്ചകളിൽ നടത്തിവന്ന ഫ്രൈഡേ ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസണിൽ തൗബ ഫൈറ്റേഴ്‌സ് ജേതാക്കളായി. ആവേശകരമായ പോരാട്ടത്തിൽ ജിദ്ദ ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബി (ജെ.ഐ.സി.സി) നെയാണ് അവർ പരാജയപ്പെടുത്തിയത്. 30 ബോളുകളിൽ 60 റൺസ് നേടിയ ഷഫീക്ക് തരി ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്.
ഷാനവാസ് സ്‌നേഹക്കൂട് നയിച്ച ജിദ്ദ ഇന്ത്യൻസ് മുന്നോട്ടുവെച്ച 12 ഓവറുകളിൽ 113 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഷമീർ നയിച്ച തൗബ ഫൈറ്റേഴ്‌സ് 11 ാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൈ ഓൺ,  റൈസിംഗ് സ്റ്റാർ,  ജിദ്ദ കൊമ്പൻസ്  എന്നിവരായിരുന്നു ടൂർണമെന്റ്‌ലെ മറ്റു ടീമുകൾ. ഷരീഫിനെ ടൂർണമെന്റിലെ മികച്ച ബൗളറായും സിജോ കുമ്പഴയെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു. സിജോ കുമ്പഴ തന്നെയാണ് ടൂർണമെന്റിലെയും മികച്ച താരം.
നൗഷാദ് നൗബോയ് അധ്യക്ഷനായ സമ്മാനദാന ചടങ്ങിൽ ജിദ്ദ നാഷനൽ ഹോസ്പിറ്റലിലെ ഡോ. ഷഫീക്ക് ജേതാക്കൾക്ക് ഹീർഷാ (കെ.ഇ.എഫ്) റണ്ണേഴ്സ് അപ്പ് ട്രോഫി കൈമാറി. അജ്മൽ, മനാഫ് ജി.കെ, അൻസാർ, ഷാനവാസ് സ്‌നേഹക്കൂട്, ഷിബു  കുമ്പഴ, ജോസ്, അബ്ദുൽ മജീദ് എന്നിവർ സമ്മാനദാന ചടങ്ങുകൾ  നിയന്ത്രിച്ചു. ജോലി ആവശ്യാർത്ഥം സ്ഥലം മാറിപ്പോകുന്ന ടൂർണമെന്റിലെ മികച്ച കളിക്കാരൻ സഹലിനെ മെമന്റോ നൽകി ആദരിച്ചു. ബിഗ്ബാഷ് കൺവീനർ സഫ്‌വാൻ പെരിഞ്ചീരിമാട്ടിൽ നന്ദി പറഞ്ഞു.
 

Tags

Latest News