ഐ.എന്‍.എല്ലില്‍ അടി, കാസിം ഇരിക്കൂറും അബ്ദുല്‍ വഹാബും പോരടിക്കുന്നു

കോഴിക്കോട്- ഐ.എന്‍.എല്ലില്‍ അടി മൂര്‍ഛിക്കുന്നു. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറുമാണ് പോരടിക്കുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പഴ്‌സനല്‍ സ്റ്റാഫ് നിയമനകാര്യം ചര്‍ച്ച ചെയ്യാന്‍  സംസ്ഥാന സെക്രട്ടേറിയേറ്റ് വിളിച്ചു ചേര്‍ക്കണമെന്ന തന്റെ ആവശ്യം കാസിം ഇരിക്കൂര്‍ അനുസരിക്കുന്നില്ലെന്ന് പ്രസിഡന്റ് പറയുന്നു. ഇക്കാര്യം പറയുന്ന അബ്ദുല്‍ വഹാബിന്റെ ശബ്ദസന്ദേശം പുറത്തുവന്നു.

ഐ.എന്‍.എല്ലില്‍ ആഭ്യന്തരകലഹം മുര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഇരുവരെയും വിളിച്ച് താക്കീതു ചെയ്തിരുന്നു. പഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനു പരിഹാരമായി സി.പി.എം പ്രതിനിധികളെ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ക്കുന്നില്ലെങ്കില്‍ താന്‍ വിളിച്ചു ചേര്‍ക്കുമെന്ന്  എ.പി.അബ്ദുല്‍ വഹാബ് അംഗങ്ങള്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.

 

 

Latest News