രാഹുലിന് ഇറ്റാലിയന്‍ ഭാഷയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി

ന്യൂദല്‍ഹി- ഈ രാജകുമാരനെക്കുറിച്ച് ഞാന്‍ പറയാം. അദ്ദേഹത്തിന് ബുദ്ധിയുടെ കുറവുണ്ടായിരുന്നു. ഇപ്പോള്‍ അത് നഷ്ടമായി. ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടും. കോവിഡ് മരണ പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് നല്‍കുന്നത്. നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്‌കരിച്ച് അയക്കാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അതുവരെ കള്ളം പറയുന്നത് നിര്‍ത്തണം'- കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റേതാണ് ട്വീറ്റ്. പറയുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാ്ന്ധിയെക്കുറിച്ചും. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇറ്റാലിയന്‍ ഭാഷയിലായിരുന്നു മറുപടി.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

 

Latest News