Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പഞ്ചാബില്‍ അടിപിടി രൂക്ഷം, സിധുവിനെ കാണാന്‍ തയാറാകാതെ അമരീന്ദര്‍

ന്യൂദല്‍ഹി- പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തില്‍ അടിപിടി അവസാനിക്കുന്നില്ല. നവജ്യോത് സിംഗ് സിധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കിയെങ്കിലും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള പോര് അദ്ദേഹം മറച്ചുവെക്കുന്നില്ല.   അമരീന്ദര്‍ സിംഗിനെതിരെ നടത്തിയ ആരോപണങ്ങളില്‍ മാപ്പ് പറയില്ലെന്ന് സിധു വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് നവജ്യോത് സിംഗ് സിധുവിനെ പഞ്ചാബ് അധ്യക്ഷനായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചത്. തുടര്‍ന്ന് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാതെ സിധുവുമായി കൂടിക്കാഴ്ചക്കില്ലെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു. ജൂലൈ 21ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും വേണ്ടി അമരീന്ദര്‍ നടത്തുന്ന വിരുന്നിലേക്കും നവജ്യോതിന് ക്ഷണമില്ല.

കൂടിക്കാഴ്ചക്കു താന്‍ ഒരുക്കമല്ലെന്നു പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനേയും അമരീന്ദര്‍ അറിയിച്ചിരുന്നു.

ഗുരുഗ്രന്ഥ് സാഹിബിനെ അപമാനിച്ച കേസിലടക്കം നീതി ലഭിക്കുന്നത് വൈകുന്നതിലും 2015-ലുണ്ടായ പോലീസ് വെടിവെപ്പിലും അമരീന്ദര്‍ സിംഗിനെതിരെ കടുത്ത ആരോപണങ്ങളാണ് സിധു സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നത്.

 

Latest News