Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍സിംഗ് ഗുരുതര നിലയില്‍

ലഖ്നൗ- ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരം. ഇന്നലെ മുതല്‍ ലഖ്നൗ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കല്യാണ്‍സിംഗ് കഴിയുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ നാലിനാണ് കല്യാണ്‍ സിംഗിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ. പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ കല്യാണ്‍സിംഗിന്റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു. കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍സിംഗിനെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനില ഇടക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. 89 കാരനായ കല്യാണ്‍സിംഗ് രാജസ്ഥാന്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Latest News