Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെഗാസസ് വിവാദം പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നു

ന്യൂദല്‍ഹി- പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിലയിരുത്താന്‍ പാര്‍ലമെന്റിന്റെ ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി 28 ന്  യോഗം ചേരും. കോണ്‍ഗ്രസ് എം.പി ശശി തരൂരാണ് സമിതി അധ്യക്ഷന്‍.

ഐ.ടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും കമ്മിറ്റി ചോദ്യം ചെയ്യും. ഐ.ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ ഹാജരാകാന്‍ ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൗരന്മാരുടെ വിവരസുരക്ഷയും സ്വകാര്യതയും എന്ന വിഷയത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെയും (ഡിപാര്‍ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ്) ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ആരായുക എന്നതാണ് യോഗത്തിന്റെ അജണ്ട.  കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം, ബി.ജെ.പി എം.പി. തേജസ്വി സൂര്യ, തൃണമൂല്‍ എം.പി മഹുവാ മോയ്ത്ര തുടങ്ങിയവരാണ് പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍.

 

Latest News