റിയാദിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒമ്പതു മരണം

റിയാദ് - റിയാദ് പ്രവിശ്യക്ക് തെക്ക് ഹോത്ത ബനീതമീമിൽ വാദി ബിർക് റോഡിൽ പെരുന്നാൾ ദിവസം രണ്ടു കാറുകൾ കൂട്ടിയിടിച്ച് ഒമ്പതു പേർ മരണപ്പെട്ടു. മരണപ്പെട്ടവരിൽ എട്ടു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സൗദി പൗരൻ സുൽത്താൻ അൽശക്‌റയുടെ ഭാര്യയും ഏഴു മക്കളുമാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളും പൂർണമായും തകർന്നു. 
ഹോത്ത ബനീതമീമിലെ പ്രിൻസ് മിശ്അൽ ബിൻ അബ്ദുൽ അസീസ് ജുമാമസ്ജിദിൽ ബുധനാഴ്ച ഉച്ചയ്ക്ക് ദുഹ്ർ നമസ്‌കാരാന്തരം മയ്യിത്ത് നമസ്‌കാരം നിർവഹിച്ച് ഒമ്പതു പേരുടെയും മയ്യിത്തുകൾ അൽഖുവൈഅ് ഖബർസ്ഥാനിൽ മറവു ചെയ്തു. 

Latest News