ശശീന്ദ്രനെ കുഴപ്പത്തിലാക്കിയ കേസില്‍ ഇന്ന് യുവതിയുടെ മൊഴിയെടുക്കും

കൊല്ലം- മന്ത്രി എ.കെ. ശശീന്ദ്രന്‍ കുഴപ്പത്തില്‍ ചാടിയ കുണ്ട പീഡനക്കേസ് പരാതിയില്‍ ഇന്ന് യുവതിയുടെ മൊഴിയെടുക്കും. ഇന്നലെ വൈകിട്ട് ആറുമണിക്കുശേഷമാണ് മൊഴിയെടുക്കാനായി കുണ്ടറ പോലീസ് വിളിപ്പിച്ചതെന്നും അസൗകര്യങ്ങള്‍ കാരണമാണ് ഇന്നലെ ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും യുവതി പറഞ്ഞു. എന്‍.സി.പി നേതാവ് കടന്നുപിടിച്ചുവെന്നാണ് പരാതി.

'പോലീസ് ഇന്ന് വിളിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. എപ്പോള്‍ വിളിപ്പിച്ചാലും ഹാജരാകാന്‍ തയാറാണ്. മന്ത്രിക്കെതിരെ മൊഴി കൊടുക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. എന്‍.സി.പി പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. എന്റെ പാര്‍ട്ടി എനിക്കൊപ്പമുണ്ട്.' യുവതി വ്യക്തമാക്കി. ബി.ജെ.പി പ്രവര്‍ത്തകയാണ് യുവതി.

സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് ദക്ഷിണമേഖലാ റേഞ്ച് ഐ.ജി അന്വേഷിക്കും.

യുവതിയുടെ പരാതിയില്‍ ചൊവ്വാഴ്ച വൈകി എന്‍.സി.പി സംസ്ഥാന നിര്‍വാഹകസമിതി അംഗം എ. പത്മാകരന്‍, എന്‍.സി.പി പ്രവര്‍ത്തകന്‍ രാജീവ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രതികളുടെ മൊഴി രേഖപ്പെടുത്തും.

 

Latest News