Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ പക്ഷിപ്പനി ബാധിച്ച് 11-കാരൻ മരിച്ചു; ഇന്ത്യയിൽ ഇതാദ്യം

ന്യൂദൽഹി- ഇന്ത്യയിൽ ഈ വർഷം ഇതാദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് രോഗം ബാധിച്ച് മരിച്ചത്. ദൽഹി എയിംസിൽ ചികിത്സയിലായിരുന്നു കുട്ടി. പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം തുടക്കത്തിൽ ഹരിയാനയിൽ പക്ഷികൾക്കിടയിൽ എച്ച്5എൻ8 എന്ന വകഭേദം മൂലമുള്ള പക്ഷിപ്പനി പടർന്നുപിടിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നിരുന്നു. മരിച്ച കുട്ടിയിൽ കണ്ടെത്തിയിരിക്കുന്നത് എച്ച്5എൻ1 വൈറസാണ്.
 

Latest News