മോഡിക്ക് ഒന്നും ഒളിക്കാനില്ലെങ്കിൽ ഇസ്രായിലിന് കത്തെഴുതണം-സുബ്രഹ്മണ്യം സ്വാമി

ന്യൂദൽഹി- പെഗാസസ് ചാരവൃത്തി സംഭവത്തിൽ കേന്ദ്രത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി വീണ്ടും രംഗത്തെത്തി. ഒന്നും ഒളിക്കാനില്ലെങ്കിൽ പ്രധാനമന്ത്രി മോഡി ഇസ്രായിൽ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്ന് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. എൻ.എസ്.ഒയുടെ പെഗാസസ് പദ്ധതിയിൽ ആരൊക്കെയാണ് പങ്കാളികളായത് എന്ന് കണ്ടെത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.

പദ്ധതിക്ക് പണം നൽകിയത് ആരൊക്കെയാണെന്ന് കണ്ടെത്തണം. പെഗാസസ് പുറത്തുവന്നതുമുതൽ കേന്ദ്രത്തിനെതിരെ ശക്തമായ ആരോപണവുമായി ബി.ജെ.പി നേതാവ് കൂടിയായ സ്വാമി രംഗത്തുണ്ട്.
 

Latest News