Sorry, you need to enable JavaScript to visit this website.

അര നൂറ്റാണ്ടിനിടെ ഹജ് നിർവഹിച്ചത് 9.8 കോടി പേർ 

മക്ക - അര നൂറ്റാണ്ടിനിടെ 9.8 കോടിയിലേറെ പേർ ഹജ് കർമം നിർവഹിച്ചതായി കണക്ക്. ഹിജ്‌റ 1390 മുതൽ 1441 വരെയുള്ള 52 വർഷക്കാലത്ത് ആഭ്യന്തര തീർഥാടകരും വിദേശങ്ങളിൽ നിന്നുള്ളവരും അടക്കം ആകെ 9.8 കോടിയിലേറെ പേരാണ് ഹജ് കർമം നിർവഹിച്ചത്. ഇക്കൂട്ടത്തിൽ നാലു കോടി പേർ ആഭ്യന്തര ഹാജിമാരും 5.8 കോടി പേർ വിദേശ തീർഥാടകരുമാണ്. ഇക്കാലയളവിൽ ഓരോ വർഷവും ഹജ് നിർവഹിച്ച ആഭ്യന്തര തീർഥാടകരിൽ 56 മുതൽ 77 ശതമാനം വരെ വിദേശികളും 23 മുതൽ 44 ശതമാനം വരെ സ്വദേശികളുമാണ്. 
മക്ക ഉൾപ്പെടുന്ന ഹിജാസ് സൗദി ഭരണത്തിനു കീഴിലായ ശേഷം ഹിജ്‌റ 1345 മുതൽ 1441 വരെയുള്ള 97 വർഷത്തിനിടക്ക് വിദേശങ്ങളിൽ നിന്നുള്ള ആറര കോടി പേർ ഹജ് കർമം നിർവഹിച്ചിട്ടുണ്ട്. ഹിജ്‌റ 1345 മുതൽ 1354 വരെയുള്ള ആദ്യ ദശകത്തിൽ വിദേശങ്ങളിൽ നിന്നുള്ള 5,40,000 പേരും 1355 മുതൽ 1364 വരെയുള്ള രണ്ടാം ദശകത്തിൽ 4,16,000 പേരും 1365 മുതൽ 1374 വരെയുള്ള കാലത്ത് 12 ലക്ഷം പേരും 1375 മുതൽ 1384 വരെയുള്ള നാലാം ദശകത്തിൽ 23 ലക്ഷം പേരും 1385 മുതൽ 1394 വരെയുള്ള അഞ്ചാം ദശകത്തിൽ 48 ലക്ഷം പേരും 1395 മുതൽ 1404 വരെയുള്ള ആറാം ദശകത്തിൽ 85 ലക്ഷം പേരും 1405 മുതൽ 1414 വരെയുള്ള ഏഴാം ദശകത്തിൽ 87 ലക്ഷം പേരും 1415 മുതൽ 1424 വരെയുള്ള കാലത്ത് 1.23 കോടി പേരും 1425 മുതൽ 1334 വരെയുള്ള ഒമ്പതാം ദശകത്തിൽ 1.67 കോടി പേരും പത്താം ശകത്തിൽ 1435 മുതൽ 1441 വരെയുള്ള കാലതത്ത് 95 ലക്ഷം പേരും ഹജ് നിർവഹിച്ചു. 
ഏറ്റവും കൂടുതൽ വിദേശ തീർഥാടകർ എത്തിയത് 1440 ൽ ആണ്. ആ വർഷം 18,55,027 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തി. ഏറ്റവും കുറച്ചു പേർ ഹജ് നിർവഹിച്ചത് 1359 ൽ ആണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കടന്നുവന്ന ആ വർഷത്തെ ഹജിൽ വിദേശങ്ങളിൽ നിന്നുള്ള 9,000 ഓളം പേർ മാത്രമാണ് പങ്കെടുത്തത്. 


 

Latest News