ട്രെയിനില്‍ യുവതിക്കുനേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം

തൃശൂര്‍ - ഗുരുവായൂര്‍ പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരിക്കു നേരെ യുവാവിന്റെ ലൈംഗീക അധിക്ഷേപം. പുതുക്കാട് നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ ട്രെയിനിലാണ് സംഭവം.  ചൊവ്വ രാവിലെയാണ് ട്രെയിനില്‍ വച്ച് അപരിചിതനായ യുവാവ് യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. യുവതി സഹയാത്രക്കാരോട് പരാതിപ്പെടുന്നത് കണ്ടതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട ദക്ഷിണ റെയില്‍വെ ഉപദേശക സമിതിയംഗം അരുണ്‍ ലോഹിതാക്ഷന്‍, ഡിവിഷനല്‍ സുരക്ഷാ ഓഫിസര്‍ക്ക് പരാതി നല്‍കി. റെയില്‍വെ അധികൃതര്‍ പ്രാഥമിക അന്വേഷണം നടത്തി.

 

Latest News