ബിരുദ വിദ്യാര്‍ഥിനി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരി-ആദിവാസി വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ നാഗന്‍-കറുമ്പി ദമ്പതിമാരുടെ മകള്‍ രാധിക (21) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലര മണിക്കാണ് രാധികയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.  പട്ടാമ്പി ഗവണ്‍മെന്റ് കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ രാധിക കഴിഞ്ഞ ദിവസം പി.എസ്.സി പരീക്ഷ എഴുതിയിരുന്നു.  പൂക്കോട്ടൂംപാടം എസ്.ഐ  രാജേഷ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.  സഹോദരങ്ങള്‍ : രാജേഷ്, വിജേഷ്, രൂപിക.

 

Latest News