തിരുവനന്തപുരം- കേരളത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തേണ്ടതില്ലെന്ന് ഉന്നതതല യോഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ഡൗൺ തുടരും. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നൽകിയ ഇളവുകൾ ഇന്ന അവസാനിക്കും. ഇളവുകൾ നൽകിയതിന് എതിരെ സുപ്രീം കോടതി കടുത്ത ഭാഷയിൽ മുന്നോട്ടുവന്നിരുന്നു. ഈ സഹചര്യത്തിൽ കൂടിയാണ് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ലെന്നും ഒരാഴ്ച കൂടി നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും. ടെസ്റ്റ് പോസിറ്റീവിറ്റി കൂടുതലുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.