ന്യൂദല്‍ഹി- ദല്‍ഹിയിലെ ദ്വാരകയില്‍ പോലീസുകാരന്‍ സഞ്ചരിച്ച കാര്‍ റോഡിലെ ഗര്‍ത്തത്തില്‍ പതിച്ചു. ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ അശ്വനിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. റോഡില്‍ രൂപപ്പെട്ട കുഴിയിലേക്ക് കാര്‍ തലകുത്തനെ പതിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കുകളൊന്നുമില്ലാതെ അശ്വനി രക്ഷപ്പെട്ടു.
തിങ്കളാഴ്ച പെയ്ത ശക്തമായ മഴയില്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാര്‍ ഇതിന് ചുറ്റും കല്ലുകള്‍ വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അശ്വനിയുടെ ശ്രദ്ധയില്‍ പെട്ടി. കുഴിയിലേക്ക് പതിച്ച എസ്.യു.വി. കാര്‍ പിന്നീട് ക്രൈയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.