അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം റോക്കറ്റാക്രമണം

കാബൂള്‍- അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ റോക്കറ്റാക്രമണം. പ്രസിഡന്റ് അശ്‌റഫ് ഗനിയും മറ്റ് നേതാക്കളും കൊട്ടാരത്തിലെ ഉദ്യാനത്തില്‍ പെരുന്നാള്‍ പ്രാര്‍ഥനയിലേര്‍പ്പെട്ടിരിക്കെയാണ് കൊട്ടാരത്തിന് സമീപം മൂന്ന് റോക്കറ്റുകള്‍ പതിച്ചത്.
അഫ്ഗാനില്‍നിന്ന് വിദേശ സേന പിന്‍വാങ്ങിയതിന് പിന്നാലെ താലിബാന്‍ പലസ്ഥലങ്ങളിലും ആക്രമണങ്ങള്‍ ആരംഭിച്ചെങ്കിലും റോക്കറ്റാക്രമണം ഇതാദ്യമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല.
യു.എസ് എംബസിയടക്കം നിരവധി സുപ്രധാന കേന്ദ്രങ്ങള്‍ നിലകൊള്ളുന്ന ഗ്രീന്‍ സോണിലാണ് റോക്കറ്റാക്രമണമുണ്ടായത്.

 

Latest News