തിരുവനന്തപുരം- കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിംഗ് കേരളത്തില്‍ ഇന്നു പുനരാരംഭിക്കും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തില്‍ ഇതിനായി മാര്‍ഗരേഖ രൂപീകരിച്ചു. മുപ്പതിനന മാര്‍ഗ രേഖയാണ് തയാറാക്കിയിട്ടുള്ളത്.
കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒ.ടി.ടി പ്ലാറ്റ്ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും മാര്‍ഗരേഖ ബാധകമായിരിക്കും.
ഷൂട്ടിംഗില്‍ പരമാവധി അമ്പത് പേര്‍ക്കെ പങ്കെടുക്കാനാകൂ. നാല്‍പത്തിയെട്ട് മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ പരിശോധന ഫലം, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കും.
ഇന്‍ഡോര്‍ ഷൂട്ടിംഗിനാണ് നിലവില്‍ അനുമതി. സിനിമാ ചിത്രീകരണം അന്യസംസ്ഥാനങ്ങളിലേക്ക് കൂടുമാറിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയത്.






