Sorry, you need to enable JavaScript to visit this website.

കോവിഡ് മുക്തരില്‍ ആന്റിബോഡി ഒമ്പതു മാസം വരെയുണ്ടാകാം

റോം- കോവിഡ് വന്നു പോയവരില്‍  ആന്റിബോഡി 9 മാസത്തോളം കാണപ്പെടുന്നുണ്ടെന്ന് ഇറ്റലിയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.  രോഗലക്ഷണങ്ങളുണ്ടായിരുന്നവരിലും  ഇല്ലാത്തവരിലും ആന്റിബോഡികള്‍ ഇത്രയും കാലം കാണപ്പെടുന്നുണ്ടെന്ന് ഇറ്റലിയിലെ പാജ്വ സര്‍വകലാശാലയിലെയും ലണ്ടനിലെ ഇംപീരിയില്‍ കോളേജിലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

3,000 പേരില്‍ നടത്തിയ പഠനത്തില്‍ 85 ശതമാനം ആളുകളിലും ആന്റിബോഡി 9 മാസത്തിനു ശേഷവും നിലനില്‍ക്കുന്നതായി കണ്ടെത്തി. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരിലും ഇല്ലാത്തവരിലും ആന്റിബോഡികളുടെ സാന്നിധ്യം ഒരുപോലെ കണ്ടത് രോഗപ്രതിരോധ ശേഷി ഉണ്ടാവുന്നത് രോഗത്തിന്റെ തീവ്രതയേയോ ലക്ഷണങ്ങളേയോ ആശ്രയിച്ചല്ല എന്നതിന്റെ തെളിവാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
കോവിഡ് മുക്തരിലും വാക്‌സിനേഷന്‍ സ്വീകരിച്ചവരിലും ആന്റിബോഡികളുടെ സാന്നിധ്യം എത്രകാലം വരെയെന്നത് സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ആലോചിച്ച് വരികയാണ്.

 

Latest News