റിയാദ് -ബലിപെരുന്നാൾ ദിനം സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദിന്റെ തെക്കു ഭാഗങ്ങൾ, അസീർ, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും കാരണം മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. അൽബാഹ, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക മുതൽ മദീന വരെ ഭാഗങ്ങളിലും നേരിയ തോതിൽ മഴയുണ്ടാകും. വടക്ക് , കിഴക്ക്, മധ്യ പ്രവിശ്യകളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, ഹഫർ അൽബാത്തിൻ, റഫാ എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില.






